സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സൂര്യയുടെ ലുക്കുകളൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്. 350 കോടി ബജറ്റിലെത്തുന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സിലെ യുദ്ധ രംഗമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 10,000 ആളുകളെ വച്ചാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
സിജിഐയോ ഗ്രാഫിക്‌സോ ഒന്നും ഉപയോഗിച്ചിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ രംഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂര്യയും ചിത്രത്തിലെ വില്ലനായ ബോബി ഡിയോളും തമ്മിലുള്ള യുദ്ധ രംഗത്തിന്റെ ചിത്രീകരണമാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണ് ചിത്രം പറയുന്നത്.
Home Lifestyle Entertainment 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥ പറയുന്ന സൂര്യയുടെ കങ്കുവ….10,000 ആളുകളെ വച്ചുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും...

































