പൃഥ്വിരാജ്-ബേസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അടുത്ത കാലത്തായി മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍.
നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം ഇത്തരത്തിലാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗുരുവായൂരമ്പല നടയില്‍ 50 കോടി ക്ലബ്ബിലേക്ക് കടക്കും. അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനേക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് ‘ഗുരുവായൂരമ്പല നടയില്‍’ കരസ്ഥമാക്കിയത്.
കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ആടുജീവിതത്തിനേക്കാള്‍ മുന്നേറ്റവും ചിത്രം നേടി. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. മറ്റൊരു റെക്കോര്‍ഡ് കൂടി ചിത്രം നേടിയിരിക്കുകയാണിപ്പോള്‍.





































