നാം ഉപയോഗിക്കാറുള്ള ഒരുവിധം എല്ലാ ടവലുകളുടെയും അറ്റത്ത് നീളത്തിലുള്ള വരകള്‍ കാണാറുണ്ട്. ഈ വരകള്‍ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ ടവലുകളുടെ ഭംഗിക്കായി മാത്രം രൂപ കല്‍പ്പന ചെയ്തതല്ല. ഒരു പ്രത്യേക ഉദേശ്യത്തിന് വേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ടവലുകളില്‍ ഇത്തരത്തിലുള്ള വരകള്‍ ഉള്‍പ്പെടുത്തിയത്.
ഡിസൈന്‍ ഡോബി ബോര്‍ഡര്‍ എന്നാണ് ഈ വരകള്‍ അറിയപ്പെടുന്നത്. ഒന്നോ അതിലധികമോ വരകളുണ്ടാകും. പുരാതന കാലം മുതലുള്ള ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഈ വരകള്‍. ഈജിപ്തില്‍ നിന്നാണ് ഇതിന്റെ ആദ്യകാല തെളിവുകള്‍ ലഭിക്കുന്നത്. തൂവാലകളായിരുന്നു ടവലുകളുടെ ആദ്യ രൂപം. അന്ന് ഈജിപ്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തൂവാലകള്‍ പദവിയുടെയും സമ്പത്തിന്റെയും പ്രതീകങ്ങളായിരുന്നു.
ഈ തൂവാലകളിലെ വരകള്‍ സമൂഹത്തിലെ സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരു തൂവാലയില്‍ ഒന്നില്‍ കൂടുതല്‍ വരകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയര്‍ന്നതായിരിക്കും. പിന്നീട് ഈ സംസ്‌കാരം പല നാടുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഉദാഹരണത്തിന്, ഗ്രീസില്‍ സൈനികര്‍ പരിശീലന സമയത്ത് ഇത്തരത്തിലുള്ള തൂവാലകള്‍ ഉപയോഗിച്ചിരുന്നു. ഓരോ സൈനികനും ഏത് യൂണിറ്റിലാണെന്ന് തിരിച്ചറിയാന്‍ വരകള്‍ സഹായിച്ചു.ആധുനിക കാലത്തും ടവലുകളില്‍ ഈ വരകള്‍ പിന്തുടരുകയായിരുന്നു. ഇന്ന് ഈ വരകള്‍ ടവലുകളുടെ അലങ്കാരത്തിന്റെ ഭാഗമായാണ് രൂപകല്‍പന ചെയ്യുന്നത്.




























