മുഖത്ത് ഉള്ള പോലെ തന്നെ കുരുക്കള്‍ ശരീരത്തിലും…. പ്രതിവിധിയുണ്ട്

Advertisement

പലരുടെയും മുഖത്ത് ഉള്ള പോലെ തന്നെ കുരുക്കള്‍ ശരീരത്തിലും കാണപ്പെട്ടേക്കാം. ഇത് അവരുടെ ആത്മവിശ്വാസത്തെയും ആശ്വാസത്തെയും ബാധിക്കുന്ന കാര്യമാണ്.ചൂടുകാലത്താണ് ഇത് കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്.പുറം, നെഞ്ച്, തോള് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത് പൊതുവേ കാണപ്പെടാറുണ്ട്. എന്താണ് പരിഹാരമാര്‍ഗ്ഗം എന്നു നോക്കാം.

കുളി
വേനല്‍ക്കാലത്ത് വിയര്‍പ്പ് ബാക്ടീരിയയുമായി കലര്‍ന്ന് സുഷിരങ്ങള്‍ അടയുന്നു.വ്യായാമം ചെയ്ത് അല്ലെങ്കില്‍ ചൂട് ഏറ്റതിനുശേഷം ഉടനെ തന്നെ കുളിക്കുന്നത് ഇത്തരം കുരുക്കള്‍ തടയുന്നതിന് സഹായിക്കും.

എക്‌സ്‌ഫോളിയന്റുകള്‍ ഉപയോഗിക്കാം
സുഷിരങ്ങള്‍ തുറക്കാന്‍ ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു തവണ വരെ സാലിസിലിക് ആസിഡ് അല്ലെങ്കില്‍ ഗ്ലൈക്കോളിക് ആസിഡ് ബോഡി വാഷുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഇറുക്കിയ വസ്ത്രങ്ങള്‍ ഒഴിവാക്കാം
ഇറുകിയ വസ്ത്രങ്ങള്‍ വിയര്‍പ്പും എണ്ണയും പിടിച്ചു നിര്‍ത്തുന്നു.ശരീരത്തില്‍ ഇത്തരം കുരുക്കള്‍ ഉണ്ടാകാന്‍ വിയര്‍പ്പും എണ്ണയും കാരണമായേക്കാം.

ബെഡ്ഷീറ്റുകള്‍ കഴുകുക
വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളില്‍ എണ്ണയും ബാക്ടീരിയയും അടിഞ്ഞു കൂടിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ബെഡ്ഷീറ്റുകളും തലയിണ കവറുകളും ഇടയ്ക്കിടെ മാറ്റുക.

ഇതുകൂടാതെ ലോഷനുകള്‍ ഉപയോഗിക്കുന്നതും കുരുക്കളെ പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ഈ അവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കിയേക്കാം.ഇത്രയൊക്കെ ചെയ്തിട്ടും കുരുക്കള്‍ക്ക് കുറവില്ലെങ്കില്‍ ഉടന്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.

Advertisement