സ്വര്‍ണം വാങ്ങുമ്പോള്‍ പിങ്ക് നിറത്തിലുള്ള പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുക… മറ്റു കളറുകളില്‍ ഉള്ള പേപ്പറുകളിലൊന്നും സ്വര്‍ണം പൊതിഞ്ഞു തരാറില്ല… എന്താണ് ഇതിന്റെ കാരണമെന്ന് അറിയുമോ..?

Advertisement

സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുകയാണെങ്കിലും മലയാളികളുടെ സ്വര്‍ണത്തോടുള്ള ഭ്രമത്തിന് യാതൊരു കുറവുമില്ല. അതുപോലെ ജ്വല്ലറിയില്‍ നിന്നും നമ്മള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പിങ്ക് നിറത്തിലുള്ള (മജന്ത) പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുക. മറ്റു കളറുകളില്‍ ഉള്ള പേപ്പറുകളിലൊന്നും സ്വര്‍ണം പൊതിഞ്ഞു തരാറുമില്ല. എന്താണ് ഇതിന്റെ കാരണമെന്ന് അറിയുമോ..?

ആഭരണങ്ങളിലുണ്ടാകുന്ന പോറലുകള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സ്വര്‍ണം വയ്ക്കുന്ന ബോക്സിലോ മറ്റു ആഭരണങ്ങളിലോ തട്ടി ഇതിന് പോറല്‍ സംഭവിക്കാതിരിക്കാനാണ് സ്വര്‍ണം പ്രത്യേകം പിങ്ക് നിറത്തിലുള്ള പേപ്പറില്‍ വച്ചു പൊതിഞ്ഞു തരുന്നത്.
പിങ്ക് പേപ്പറിന് കുറച്ച് മെറ്റാലിക് തിളക്കവുമുണ്ട്. അതുകൊണ്ട് തന്നെ ആഭരണങ്ങള്‍ക്ക് ഈ നിറത്തിന്റെ മുകളില്‍ വയ്ക്കുമ്പോള്‍ ഭംഗിയും വര്‍ധിക്കുന്നു. പിങ്ക് പേപ്പറില്‍ സ്വര്‍ണത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ആന്റി- ടാണിഷ് കോട്ടിങ് ഉണ്ട്. ഇത് ഈര്‍പ്പത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ നിറത്തിനു പോസിറ്റീവ് എനര്‍ജി സന്തോഷം എന്നിവയോടു ബന്ധമുള്ള നിറം കൂടിയാണ്. കാലക്രമേണ സ്വര്‍ണാഭരണങ്ങളില്‍ പിടിപെടുന്ന നേരിയ ഇരുണ്ട നിറം പിങ്ക് പേപ്പറില്‍ പൊതിഞ്ഞു വയ്ക്കുന്നതിനാല്‍ കുറയുമെന്നും വിദഗ്ധര്‍ പറയുന്നു.

Advertisement