നവജാത ശിശുക്കളെ വൃത്തിയാക്കുക എന്നുള്ളത് പലപ്പോഴും പലർക്കും പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്.
കുഞ്ഞുങ്ങളുടെ സെൻസിറ്റീവ് ചർമ്മവും ദുർബലമായ രോഗപ്രതിരോധ സംവിധാനവും ആണുള്ളത്.അതുകൊണ്ടുതന്നെ അണുബാധ തടയുന്നതിനും അവർക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് ആവശ്യമാണ്. അവരെ കുളിപ്പിക്കുമ്പോൾ അല്ലെങ്കിൽ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
*ഇളം ചൂടുള്ള വെള്ളം*
വളരെ ചൂടുള്ളതോ തണുത്തതുമായ വെള്ളം നവജാതശിശുവിന്റെ ചർമത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
*മൈൽഡ് സോപ്പുകൾ*
കഠിനമായ രാസവസ്തുക്കൾ ഉള്ള സോപ്പുകൾ ഉപയോഗിക്കാതിരിക്കുക . കുഞ്ഞിന് സുരക്ഷിതമായ പിഎച്ച് ബാലൻസ് ഉള്ള ഉൽപ്പന്നങ്ങൾ വേണം തിരഞ്ഞെടുക്കാൻ.
*ചർമ്മ മടക്കുകൾ വൃത്തിയാക്കാം*
കുഞ്ഞിന് ഉണ്ടാകുന്ന ചൊറിച്ചിൽ തടയാൻ കഴുത്ത് കക്ഷം തുടങ്ങിയ ചർമമടക്കുകൾ നന്നായി വൃത്തിയാക്കാം.
*കണ്ണും ചെവിയും*
കണ്ണുകളിൽ നനഞ്ഞ കോട്ടൻ ബോൾ ഉപയോഗിച്ചും ചെവിയിൽ വെറുതെ വെള്ളമൊഴിച്ചും വൃത്തിയാക്കാം.
*നഖങ്ങൾ വെട്ടി മാറ്റുക*
ആകസ്മികമായ പോറലുകൾ ഒഴിവാക്കാൻ ബേബി നെയിൽ കട്ടർ ഉപയോഗിച്ച് നഖങ്ങൾ വെട്ടിമാറ്റാം.
ഇതുകൂടാതെ അണുവിമുക്തമാക്കാനും രോഗാണുക്കൾ പടരുന്നത് തടയാനും കുഞ്ഞിന്റെ പരിസരവും കുഞ്ഞു കിടക്കുന്ന സ്ഥലവും ഇടയ്ക്കിടെ വൃത്തിയാക്കണം.
































