രാവിലെ കുടിക്കാൻ ചായയാണോ കാപ്പിയാണോ നല്ലത്?

58
Advertisement

മലയാളിക്ക് രാവിലെ എഴുന്നേറ്റ ഉടനെ ഒരു ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമാണ്. എന്നാൽ ഒഴിഞ്ഞവയറ്റിൽ ഇങ്ങനെ ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതാണോ? പൊതുവേ ശീലം നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്. അസിഡിറ്റി ഉണ്ടാക്കാനും പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ രാവിലെ ഇതിൽ ഏതെങ്കിലും കുടിക്കാം.

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിനു മുൻപ് ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഒരു ടോസ്റ്റോ ഒരു പഴമോ അല്ലെങ്കിൽ കുറച്ച് നട്സോ ആദ്യം കഴിച്ചതിനുശേഷം ചായയോ കാപ്പി കുടിക്കുന്നത് തെറ്റില്ല.

 

രാവിലെ നല്ലത് ചായയോ കാപ്പിയോ
 

കാപ്പിയെ അപേക്ഷിച്ചു ചായയിൽ കഫീൻ കുറവാണ്. കൂടാതെ ചായയിൽ അടങ്ങിയിട്ടുള്ള ടാനിൻ എന്ന അമിനോ ആസിഡ് ഒരു പ്രത്യേകതരം ഊർജ്ജം നൽകുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് പെട്ടെന്നുള്ള ഉണർവിനെക്കാൾ പതിയെ പതിയെ ശരീരത്തിന് ഉണർവ്വ് നൽകും. ചിലർക്ക് ചായയേക്കാൾ കാപ്പിയാണ് വയറിന് നല്ലതായി തോന്നുക അതും ഇതിനോടൊപ്പം ചേർത്ത് വായിക്കണം.

 

കാപ്പി
 

നിങ്ങളുടെ ശരീരം കാപ്പിയോടാണ് കൂടുതൽ താല്പര്യം കാണിക്കുന്നതെങ്കിൽ രാവിലെ അത് കഴിക്കുന്നതാവും നല്ലത്. പെട്ടെന്നുള്ള ഊർജ്ജം ലഭിക്കാൻ കാപ്പി സഹായിക്കും. ചിലർക്ക് കാപ്പി ദഹനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കും. എന്നാൽ അസിഡിറ്റി ഉള്ളവർക്ക് ഇത് എത്ര നല്ലതല്ല.

 

ശ്രദ്ധിക്കുക
 

നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചാണ് ചായയോ കാപ്പിയോ തിരഞ്ഞെടുക്കേണ്ടത്. രണ്ടിലേതാണ് അസിഡിറ്റി ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ അത് ഒഴിവാക്കുക. കഫീൻ അമിതമായി കഴിക്കുന്നത് നെഞ്ചിടിപ്പ് കൂടാനും ഉറക്കമില്ലായ്മയ്ക്കും കാരണമാകും. കഴിവതും ഒഴിഞ്ഞ വയറ്റിൽ ഇത് രണ്ടും കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

Advertisement