നാം ദിവസേന ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും മായം കലര്‍ന്നിട്ടുണ്ട്. അത് കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത വെളുത്തുള്ളികളിലും വ്യാജന്‍ ഉണ്ടെന്നാണ്. വ്യാജ വെളുത്തുള്ളി നിങ്ങളുടെ അടുക്കളയിലും കയറിക്കൂടാം. അതുകൊണ്ടുതന്നെ കൃത്യമായ തെരഞ്ഞെടുപ്പും കണ്ടെത്തലും നിര്‍ബന്ധമാണ്. വ്യാജ വെളുത്തുള്ളി കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ എന്താണെന്ന് നോക്കാം.
വേരുകള്‍
യഥാര്‍ത്ഥ വെളുത്തുള്ളിയുടെ വേരുകള്‍ അടിഭാഗത്ത് എപ്പോഴും ഉണ്ടാവാറുണ്ട്. എന്നാല്‍ വ്യാജ വെളുത്തുള്ളിയുടെ അടിഭാഗം പലപ്പോഴും വേരുകളില്ലാതെ മിനുസമാര്‍ന്നതും പൊള്ളയായതുമാണ്.
തൊലി പരിശോധിക്കാം
യഥാര്‍ത്ഥ വെളുത്തുള്ളിക്ക് നേര്‍ത്തതും കടലാസ് പോലുള്ളതുമായ വെളുത്ത തൊലി ആണുള്ളത് . ഇത് എളുപ്പത്തില്‍ തൊലി കളയാനും സാധിക്കുന്നു. എന്നാല്‍ വ്യാജ വെളുത്തുള്ളിക്ക് കട്ടിയുള്ളതും പ്ലാസ്റ്റിക് പോലുള്ളതുമായ തൊലിയാണ് കാണപ്പെടുന്നത്.
ഭാരം പരിശോധിക്കുക
യഥാര്‍ത്ഥ വെളുത്തുള്ളി അതിന്റെ വലിപ്പത്തേക്കാള്‍ ഉറച്ചതും ഭാരം ഉള്ളതുമായി തോന്നുന്നു. എന്നാല്‍ വ്യാജ വെളുത്തുള്ളി ചതച്ചതിനുശേഷം ഭാരം കുറഞ്ഞതും മൃദുവായതുമായി തോന്നിയേക്കാം.
അല്ലികള്‍ പരിശോധിക്കാം
യഥാര്‍ത്ഥ വെളുത്തുള്ളിയുടെ അല്ലികള്‍ വിടവുകള്‍ ഇല്ലാതെ ദൃഢമായി പാക്ക് ചെയ്തിരിക്കും. അല്ലികള്‍ അയഞ്ഞതും അസാധാരണമാംവിധം വലുതും ആണെങ്കില്‍ അത് വ്യാജ വെളുത്തുള്ളി ആയിരിക്കാം.
ഗന്ധം പരിശോധിക്കാം
യഥാര്‍ത്ഥ വെളുത്തുള്ളിക്ക് ശക്തമായതും രൂക്ഷമായതുമായ മണം ഉണ്ടായിരിക്കും. കൃത്രിമ വെളുത്തുള്ളിക്ക് ദുര്‍ബലമായതോ കൃത്രിമമായതോ ആയ മണമാണ് ഉണ്ടാവുക