പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന ബൈക്കാണ് ഷൈന്‍. ഇപ്പോള്‍ പുതിയതായി ഇന്ത്യന്‍ വിപണയില്‍ വിറ്റഴിയുന്ന ബൈക്കിന്റെ പുത്തന്‍ ലിമിറ്റഡ് എഡിഷന്‍ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട.
ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്റെ ലോഞ്ചിങ്ങ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനവും വരുന്ന ആഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഷൈന്‍ 125 ഡിസ്‌കിനുള്ള വിലയായ 85,211 രൂപയേക്കാള്‍ ഏകദേശം 1,500 രൂപ അധികം ലിമിറ്റഡ് എഡിഷന് നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രൗണ്‍-ഫിനിഷ്ഡ് അലോയ് വീലുകളാണ് പുത്തന്‍ ഷൈന്‍ 125 ലിമിറ്റഡ് എഡിഷന് നല്‍കിയിരിക്കുന്നത്. ഇതാണ് സ്റ്റാന്‍ഡേര്‍ഡ് ഷൈന്‍ 125 ഡിസ്‌ക് വണ്ടിയില്‍ നിന്നും ലിമിറ്റഡ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. മെക്കാനിക്കല്‍ രീതിയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.




























