Home Automotive പള്‍സറിന്റെ ഏറ്റവും പുതിയ മോഡല്‍ പള്‍സര്‍ 125 ഇന്ത്യൻ വിപണിയിൽ

പള്‍സറിന്റെ ഏറ്റവും പുതിയ മോഡല്‍ പള്‍സര്‍ 125 ഇന്ത്യൻ വിപണിയിൽ

Advertisement

ബജാജ് ഓട്ടോ 2026 പള്‍സര്‍ 125 ഇന്ത്യയില്‍ പുറത്തിറക്കി. സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. വില യഥാക്രമം 89,910 രൂപയും 92,046 രൂപയുമാണ് (രണ്ടും വിലകളും എക്സ്-ഷോറൂമാണ്).
ഈ ബൈക്ക് സ്പോര്‍ട്ടി ലുക്ക് ആഗ്രഹിക്കുന്നവരും എന്നാല്‍ ഉയര്‍ന്ന പവര്‍ ബൈക്ക് ആഗ്രഹിക്കാത്തവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതിയ മോഡലിന് ചെറിയ ഫെയ്സ്ലിഫ്റ്റ് ലഭിക്കുന്നുണ്ടെങ്കിലും എഞ്ചിനും മെക്കാനിക്കല്‍ സജ്ജീകരണവും അതേപടി തുടരുന്നു. ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിംഗ് റെഡ്, ബ്ലാക്ക് സിയാന്‍ ബ്ലൂ, ടാന്‍ ബീജുള്ള റേസിംഗ് റെഡ് എന്നി കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഈ മാറ്റങ്ങള്‍ക്ക് ഏകദേശം 3,500 രൂപ അധികം കമ്പനി ഈടാക്കുന്നുണ്ട്.
2026 പള്‍സര്‍ 125 ലെ ഏറ്റവും വലിയ മാറ്റം അതിന്റെ ലൈറ്റിംഗ് സിസ്റ്റമാണ്. മുന്‍ ഹാലൊജന്‍ ലൈറ്റുകള്‍ക്ക് പകരമായി ഇപ്പോള്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇതിലുണ്ട്. എഞ്ചിന്‍ കാര്യത്തില്‍, 2026 പള്‍സര്‍ 125-നും അതേ വിശ്വസനീയമായ 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഗ്യാസ്-ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ സ്പ്രിങ്ങുകളും ഷോക്ക് അബ്സോര്‍പ്ഷന്‍ സുഗമമാക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്നില്‍ 240 mm ഡിസ്‌ക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റും ഉള്‍പ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും ഫീച്ചറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here