ആറ് വ്യത്യസ്ത നിറങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാറിന്റെ ഫേസ്-ലിഫ്റ്റ് മോഡല്‍

Advertisement

ആറ് വ്യത്യസ്ത നിറങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാറിന്റെ ഫേസ്-ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. അത്യാധുനിക സൗകര്യങ്ങള്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയോടുകൂടിയ ഈ എസ്-യുവി നഗരയാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കാനും സാഹസിക യാത്രകളെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിടുന്നത് എന്ന വിശേഷണത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, ആര്‍1 8 അലോയ് വീലുകള്‍ എന്നിവ പുറംകാഴ്ചയും കറുത്ത തീമിലുള്ള ഡാഷ്ബോര്‍ഡും പുതിയ സ്റ്റിയറിങ് വീലും ഇന്റീരിയറും കൂടുതല്‍ മികച്ചതാക്കുന്നു.


പിന്‍നിരയിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ റിയര്‍ എസി വെന്റുകളും ഡ്രൈവിങ് എളുപ്പമാക്കാന്‍ പുതിയ റിയര്‍ വ്യൂ കാമറയും ടയർ ദിശാ നിരീക്ഷണ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയോടുകൂടിയ 26.03 സെന്റിമീറ്റര്‍ എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനുണ്ട്. വ്യത്യസ്ത ഡ്രൈവിങ് അനുഭവങ്ങള്‍ക്കായി പെട്രോൾ, ഡീസൽ എൻജിനുകളില്‍, 6- സ്പീഡ് മാന്വല്‍, 6- സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍, റിയര്‍-വീല്‍ ഡ്രൈവ്, 4×4 കോണ്‍ഫിഗറേഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളിൽ കൂടി വാഹനം  ലഭ്യമാകും.

Advertisement