സുഖകരവും വിശാലവുമായ യാത്രകള്‍ സമ്മാനിക്കാന്‍ ടാറ്റാ വിങ്ങര്‍ പ്ലസ്….

Advertisement

ടാറ്റാ മോട്ടോഴ്സ് പ്രീമിയം യാത്രാവാഹനമായ 9 സീറ്റര്‍ ടാറ്റാ വിങ്ങര്‍ പ്ലസ് പുറത്തിറക്കി. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും വിശാലവും യാത്രകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ വാഹനം പുറത്തിറക്കിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 20.60 ലക്ഷം രൂപയാണ് പ്രാരംഭവില. 2.2 ലിറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ വിങ്ങര്‍ പ്ലസിന് കരുത്തുപകരുന്നത്. 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കും. മോണോകോക്ക് ചേസിസില്‍ നിര്‍മിച്ച ഈ വാഹനം ശക്തമായ സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.
ക്രമീകരിക്കാവുന്ന ആം റെസ്റ്റുകളോടുകൂടിയ ചാരിയിരിക്കാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, ഓരോ യാത്രക്കാരനുമുള്ള എസി വെന്റുകള്‍, വ്യക്തിഗത യുഎസ്ബി ചാര്‍ജിങ് സ്‌പോട്ടുകള്‍ എന്നിവയോടൊപ്പം യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കുന്നുവെന്ന് ടാറ്റ പറയുന്നു.
വിശാലമായ ക്യാബിനും ലഗേജിനായി ധാരാളം സ്ഥലവും ദീര്‍ഘദൂര യാത്രകള്‍ക്ക് വാഹനത്തെ ഒരു പ്രായോഗിക തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കൂടാതെ, ഇതിന്റെ വിശാലമായ ലേഔട്ടും എര്‍ഗണോമിക് ഡിസൈനും ദീര്‍ഘദൂര യാത്രകളിലെ ക്ഷീണം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.

Advertisement