ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് അടുത്ത ആഴ്ച വിപണിയിൽ എത്തും.125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ഗ്ലാമറിന്റെ പുതിയ പതിപ്പ് എത്തുന്നത്. ഗ്ലാമര്‍ എക്‌സ് 125 എന്ന പേരിലുള്ള ബൈക്കിന് 89,999 രൂപയാണ് (എക്‌സ്-ഷോറൂം) വില. പ്രകടനത്തിലും ഇന്ധനക്ഷമതയിലും ഒരു കുറവും വരുത്താതെയാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. പാനിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബ്ലാക്ക് ടീല്‍ ബ്ലൂ, മെറ്റാലിക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് പേള്‍ റെഡ്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് മെറ്റാലിക് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളിലാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഗ്ലാമര്‍ എക്‌സ് 125 വില്‍ക്കുന്നത്.
ഈ എല്ലാ കളര്‍ വേരിയന്റുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള ഒരേ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. ഗ്ലാമര്‍ എക്‌സ് 125 ന് കരുത്ത് പകരുന്നത് 8,250 rpmല്‍ 11.4 bhp കരുത്തും 6,500 rpmല്‍ 10.5 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതുക്കിയ 124.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഹീറോ എക്സ്ട്രീം 125ആറിന് സമാനമാണ് ഇതിന്റെ പവര്‍. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോറിനെ ഇണക്കിചേര്‍ത്തിട്ടുണ്ട്. ബൈക്കിന്റെ ബുക്കിങ് എല്ലാ ഹീറോ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചു.
Home Automotive ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായി ഹീറോ ഗ്ലാമറിന്റെ പുതിയ പതിപ്പ് അടുത്ത ആഴ്ച വിപണിയിൽ എത്തും































