അടിമുടി മാറ്റവുമായി പള്‍സര്‍….. എന്‍എസ് 400 ഇസഡിന് വില 1.92 ലക്ഷം രൂപ

165
Advertisement

പുതു പുത്തന്‍ മോഡലും പെര്‍ഫോമന്‍സും അടിമുടി മാറ്റവുമായി എത്തിയിരിക്കുകയാണ് പള്‍സര്‍ എന്‍എസ് 400 ഇസഡ്. ബജാജ് ഔദ്യോഗികമായി ഇന്ത്യയില്‍ 2025 പള്‍സര്‍ NS400Z പുറത്തിറക്കി. എക്‌സ്-ഷോറൂം വില 1.92 ലക്ഷം രൂപ ആണ്.
പുതുക്കിയ മോഡലില്‍ നിരവധി മെക്കാനിക്കല്‍, പെര്‍ഫോമന്‍സ് അപ്ഗ്രേഡുകള്‍ കമ്പനി വരുത്തിയിട്ടുണ്ട്, അതിനാല്‍ തന്നെ മൊത്തത്തിലുള്ള കഴിവുകളും മെച്ചപ്പെട്ടിട്ടുണ്ട്. 2025 ബജാജ് പള്‍സര്‍ NS400Z UG -യുടെ ഹൃദയം എന്നത് നമുക്ക് പരിചിതമായ അതേ 373 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ്. എന്നാല്‍ നവീകരണങ്ങളുടെ ഭാഗമായി മുമ്പത്തെ 39.5 ബിഎച്ച്പിയില്‍ നിന്ന് ഇപ്പോള്‍ ഇത് 42.4 ബിഎച്ച്്പിയുടെ ഉയര്‍ന്ന ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ടോര്‍ക്ക് 35 എന്‍എമ്മില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു, എന്‍ജിന്‍ ആറ്-സ്പീഡ് ഗിയര്‍ബോക്‌സുമായി തന്നെ കണക്ട് ചെയ്തിരിക്കുന്നു. സുഗമവും ക്ലച്ച്-ലെസ് ഗിയര്‍ഷിഫ്റ്റുകളും പ്രാപ്തമാക്കുന്ന ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിന്റെ കൂട്ടിച്ചേര്‍ക്കലാണ് 2025 മോഡലിന്റെ പ്രധാന ഹൈലൈറ്റ്.
അടുത്തതായി, ഏത് സാഹചര്യങ്ങളിലും മെച്ചപ്പെട്ട ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് പഴയ 140-സെക്ഷന്‍ MRF Revz പിന്‍ ടയറിന് പകരം വിശാലമായ 150 -സെക്ഷന്‍ അപ്പോളോ ആല്‍ഫ H1 യൂണിറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. മുന്‍വശത്ത് 110/70-R17 ടയര്‍ തന്നെയാണ് ഇപ്പോഴും വരുന്നത്, എന്നാല്‍ അതും ഇപ്പോള്‍ അപ്പോളോ H1 -ലേക്ക് അപ്പ്‌ഗ്രേഡ് ചെയ്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ബ്രേക്കിംഗിന്റെ കാര്യത്തിലാണ് മറ്റൊരു സ്വാഗതാര്‍ഹമായ അപ്ഗ്രേഡ് വരുന്നത്. പള്‍സര്‍ NS400Z UG -ല്‍ ഇപ്പോള്‍ പഴയ ഓര്‍ഗാനിക് സജ്ജീകരണത്തിന് പകരം സിന്റേര്‍ഡ് ബ്രേക്ക് പാഡുകളാണ് വരുന്നത്. ഇവ ബൈറ്റും ഫീഡ്ബാക്കും മെച്ചപ്പെടുത്തുകയും ബ്രേക്ക് ഫേഡ് കുറയ്ക്കുകയും ചെയ്യും എന്നാണ് നിര്‍മ്മാതാക്കളുടെ വിശ്വാസം.

മുന്‍ മോഡലില്‍ നിന്ന് 7,000 രൂപയുടെ വില വര്‍ധനവിനൊപ്പം, ഈ അപ്ഗ്രേഡുകള്‍ പുതിയ NS400Z UG -യുടെ മൊത്തത്തിലുള്ള മൂല്യം വര്‍ധിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ബജാജ് ഡീലര്‍ഷിപ്പുകളില്‍ 2025 മോഡലിനായിട്ടുള്ള ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്, ബൈക്കിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും

Advertisement