ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്കുകള്‍ ആഭ്യന്തര വിപണിയില്‍ അരലക്ഷം കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50,000 ല്‍ അധികം യൂണിറ്റുകള്‍ വിറ്റുപോയി. ഉപയോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ഭാവിയില്‍ പുതിയ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്ന് ബജാജിന്റെ ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ലോകത്തിലെ ആദ്യ സിഎന്‍ജി അടിസ്ഥാനമായുള്ള മോട്ടര്‍സൈക്കിളാണ് ഫ്രീഡം. മഹരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സിഎന്‍ജി നെറ്റ്വര്‍ക്ക് ശക്തമായ സംസ്ഥാനങ്ങളിലാണ് വില്‍പ്പന കൂടുതല്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫ്രീഡത്തിന്റെ വില്‍പ്പന 68% വര്‍ദ്ധിച്ചു.
ഉത്തരേന്ത്യന്‍ വിപണിയില്‍ ബജാജ് ഫ്രീഡം 125 സിഎന്‍ജിയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ തുടങ്ങിയ സിഎന്‍ജി ശേഷിയുള്ള വിപണികളില്‍.