കന്നഡ നടൻ മദനൂർ മനുവിനെതിരെ പീഡന പരാതിയുമായി സീരിയൽ നടി., ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും  പരാതി

246
Advertisement

കന്നഡ നടനും ഹാസ്യതാരവുമായ മദനൂർ മനുവിനെതിരെ പീഡന പരാതിയുമായി സീരിയൽ നടി.  ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽ നടി നൽകിയ പരാതിയില്‍ നടന്‍ മദനൂർ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’  റിലീസ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും അതിന് ശേഷം ഗർഭം അലസിപ്പിച്ചെന്നും കാണിച്ചാണ് നടി പരാതി കൊടുത്തിരിക്കുന്നത്. 

അന്നപൂർണേശ്വരീനഗർ പൊലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്. തുടർന്ന് ഒളിവിൽപ്പോകാൻശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോമഡി കിലാഡിഗളു എന്ന ടിവി ഷോയിൽ ജനപ്രീതിനേടിയാളാണ് മദനൂർ മനു .

Advertisement