WWE (വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ്) ഇതിഹാസം ജോൺ സീന വിരമിച്ചു. ശനിയാഴ്ച ഗുന്തറിനെതിരെയായിരുന്നു സീനയുടെ റിങ്ങിലെ അവസാന മത്സരം. എന്നാൽ തോൽവിയോടെയാണ് താരത്തിന് റിങ്ങിൽ നിന്ന് ഇറങ്ങേണ്ടി വന്നത്.
മത്സരശേഷം, ഇതിഹാസ താരങ്ങൾ ജോൺ സീനയുടെ മികച്ച കരിയറിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഒരു വൈകാരിക വീഡിയോ പാക്കേജ് പ്ലേ ചെയ്തു, ഇത്രയും വർഷങ്ങളായി ആരാധകരെ രസിപ്പിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് സീന പറഞ്ഞു. കർട്ട് ആംഗിൾ, മാർക്ക് ഹെൻറി, റോബ് വാൻ ഡാം എന്നിവരുൾപ്പെടെ സീനയുടെ ഇതിഹാസ എതിരാളികളിൽ പലരും അദ്ദേഹത്തിന്റെ കരിയറിലെ ഈ പ്രത്യേക അവസരത്തിൽ റിംഗ്‌സൈഡിൽ സന്നിഹിതരായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധരുള്ള റെസ്ലിങ് താരങ്ങളിൽ ഒരാളായ ജോൺ സീനയുടെ ഈ തീരുമാനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 17 തവണ ലോക ചാമ്പ്യനാണ് അദ്ദേഹം.































