ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നടൻ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു.
ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ടിവികെ അധ്യക്ഷനായ വിജയ്ക്ക് നിർദേശം നൽകിയത്. നേരത്തെ, പ്രധാന ടിവികെ നേതാക്കളെ കഴിഞ്ഞമാസം അവസാനം ഡൽഹിയിലെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. അത്രയും സമയം വെള്ളവും ഭകഷണവുമില്ലാതെ ജനങ്ങൾ കാത്തുനിന്നതും അവരുടെ ആരോഗ്യനില വഷളാക്കി.
വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ വിജയ് കൂട്ടാക്കിയില്ല എന്ന വിമർശനവും ഉയർന്നിരുന്നു.
Advertisement
































