വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ യെല്ലാപുരയിൽ ആണ് സംഭവം. യെല്ലാപുര സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക പാചകക്കാരിയായിരുന്ന രഞ്ജിത ബനസോഡെ (30) ആണ് കൊല്ലപെട്ടത്. ശനിയാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന റഫീഖ് ഇമാംസാബിനാണ് കൊല നടത്തിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് കുഴഞ്ഞു വീണ രഞ്ജിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലാണ് ഇവർ താമസിച്ചിരുന്നത്.
ഇരുവരുടെയും കുടുംബങ്ങളും നല്ല സൗഹൃദത്തിലായിരുന്നു. നേരത്തെ മറ്റൊരു വിവാഹം ചെയ്ത രഞ്ജിതയ്ക്ക് 10 വയസ്സുള്ള മകനുണ്ട്. ഈ വിവാഹബന്ധം വേര്‍പിരിഞ്ഞശേഷം വീടിന് സമീപത്തെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിയായി ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത. റഫീഖ് ഇവരുടെ വീട്ടിൽ നിന്ന് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. രഞ്ജിതയെ കാണാന്‍ റഫീഖ് വീട്ടില്‍ വരുന്നതും പതിവായിരുന്നു.
അടുത്തിടെ റഫീഖ് രഞ്ജിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും രഞ്ജിതയും വീട്ടുകാരും സമ്മതിച്ചില്ല. സൗഹൃദം ഇതുപോലെ മുന്നോട്ടുപോയാല്‍ മതിയെന്നായിരുന്നു രഞ്ജിതയുടെ നിലപാട്. ശനിയാഴ്ച സ്കൂളില്‍ നിന്ന് മടങ്ങുംവഴി റഫീഖ് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അപ്പോള്‍ രഞ്ജിത റഫീഖിനോട് ദേഷ്യപെട്ടു. ഇതോടെ റഫീഖ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രഞ്ജിതയെ ആക്രമിക്കുകയായിരുന്നു.
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Advertisement































