മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ് എടുത്തു, പിന്നാലെ പൊലീസിന് നേരെ പാമ്പിനെ വീശി യുവാവ്, ചിതറിയോടി പൊലീസുകാർ

Advertisement

ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി പിഴയിട്ടു. പിന്നാലെ ട്രാഫിക് പൊലീസിന് നേരെ പാമ്പുമായെത്തി യുവാവ്. ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പതിവ് പരിശോധനകൾക്കിടെയാണ് യുവാവ് മദ്യപിച്ചതായി വ്യക്തമായത്.

ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. കേസ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടെ യുവാവ് കൈ കൂപ്പി നിൽക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് വിശദമാക്കി ഓട്ടോ ട്രാഫിക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്ന് യുവാവിന്റെ സാധനങ്ങൾ മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഓട്ടോയ്ക്ക് സമീപത്ത് എത്തിയ യുവാവ് വാഹനത്തിൽ നിന്ന് പാമ്പിനെ എടുത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാമ്പിന്റെ തലയിൽ പിടിച്ച് കയിൽ ചുറ്റിച്ചായിരുന്നു യുവാവിന്റെ സാഹസം.

കേസ് റദ്ദാക്കി വണ്ടി വിട്ട് തരാൻ ആവശ്യപ്പെട്ടായിരുന്നു സാഹസം. വണ്ടി വിട്ട് തരാൻ പറഞ്ഞായിരുന്നു യുവാവിന്റെ പരാക്രമം. ചുറ്റും കൂടി നിന്നവർക്ക് നേരെയും യുവാവ് പാമ്പിനെ വീശി. ആദ്യം പാമ്പിനെ കണ്ട് ഉദ്യോഗസ്ഥർ ചിതറിയോടിയെങ്കിലും യുവാവിന്റെ കൈവശമുള്ളത് ചത്ത പാമ്പ് ആണെന്ന് വ്യക്തമായതോടെ പൊലീസ് തിരിച്ചെത്തുകയായിരുന്നു. ഇതോടെ യുവാവ് സ്ഥലത്ത് നിന്ന് മുങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here