ബസ്താർ. ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട . സുക്മയിലും ബിജാപൂരിലും സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിൽ പന്ത്രണ്ടും ബിജാപൂരിൽ രണ്ടും പേരെയാണ് ഡി.ആർ.ജി സംഘം വധിച്ചത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമെന്ന രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് നടപടി.പ്രദേശത്ത് നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ 14 പേരെയാണ് വധിച്ചതെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം

































