ദിസ്പൂർ .അസമിൽ ദുർമന്ത്രവാദം ആരോപിച്ച് ദമ്പതികളെ നാട്ടുകാർ കൊലപ്പെടുത്തി.
കർബി ആംഗ്ലോങ് ജില്ലയിൽ ആണ് സംഭവം.
വീടിന് തീയിട്ടായിരുന്നു ദമ്പതികളെ കൊലപ്പെടുത്തിയത്.
മന്ത്രവാദത്തിലൂടെ ഗ്രാമത്തിന്റെ ഐശ്വര്യം കെടുത്തി എന്നാണ് നാട്ടുകാരുടെ ആരോപണം.
ദമ്പതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്ന് പോലീസ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



































