ന്യൂഡെൽഹി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും.
പദ്ധതിക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാർക്ക് കത്തയച്ചു. മഹാത്മാഗാന്ധിയുടെ പേരും മൂല്യങ്ങളും ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത് . കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തി ബ്ലോക്ക് ജില്ലാ തലങ്ങളിൽ കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കും
കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബില്ല് ഇന്ന് ലോക്‌സ
ഭയിൽ ചർച്ചക്ക് വരും.കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതി പക്ഷം ശക്തമായി എതിർത്തിരുന്നു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം,വേതന ത്തിന്റെ 40% ബാധ്യത സംസ്ഥാന ങ്ങൾക്ക് മേൽ കെട്ടി വെക്കുന്നതാണ് ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം തൊഴിൽ ദിനങ്ങൾ നൂറിൽ നിന്നും 125 ആയി വർദ്ധിപ്പിച്ചു എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ബില്ല് സംബന്ധിച്ച് സർക്കാർ ഇന്ന് ഇരു സഭകളിലെയും അംഗങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9 30 മുതൽ 10 30 വരെയാണ് ബില്ല് വിശദീകരുക്കുക. അതേ സമയം AICC അധ്യക്ഷൻ മല്ലി കാർജ്ജുൻ ഖർഗെ ഇന്ന് രാവിലെ 9.30 ന് മാധ്യമങ്ങളെ കാണും. പാർലമെന്റിൽ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച, ആണ് ഊർജ്ജ ബില്ലും ലോക്സഭയിൽ ചർച്ചയ്ക്ക് എത്തും.

































