100 മീറ്റർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ഇനി വേദ പരേഷിന് സ്വന്തം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നുള്ള ഒരു വയസ്സുകാരിയാണ് വേദ പരേഷ്. ഈ നേട്ടം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പരസ്യപ്പെടുത്തിയത്. ബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നുള്ള ഔദ്യോഗിക മെയിൽ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വേദ 100 മീറ്റർ പൂർത്തിയാക്കിയതായി ഇമെയിലിൽ പറയുന്നു. രത്നഗിരിയിലെ മുനിസിപ്പൽ നീന്തൽക്കുളത്തിൽ 10 മിനിറ്റ് 8 സെക്കന്‍റ് എന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് വേദ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒരു വയസ്സും ഒമ്പത് മാസവും 10 ദിവസവും മാത്രമാണ് വേദക്ക് പ്രായം. വേദയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ നീന്തലിന്റെ നിരവധി വിഡിയോകൾ ഉണ്ട്. അതിൽ കുഞ്ഞുവേദ ആത്മവിശ്വാസത്തോടെ പൂളിലേക്ക് മുങ്ങുന്നതും ലാപ്പുകൾ അനായാസമായി പൂർത്തിയാക്കുന്നതും കാണാം.
































