ന്യൂഡൽഹി. തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ വൈകിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഡൽഹിയിൽ നിന്നുള്ള 30 ഓളം വിമാന സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം എന്ന് വിശദീകരണം. വിമാനങ്ങൾ റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം ആരംഭിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.
ഡൽഹിയിൽനിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന 30 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
കൊൽക്കത്തയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്തയിൽ നിന്നുള്ള 24 വിമാന സർവീസുകൾ വൈകിയതായും റിപ്പോർട്ടുകൾ ഉണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെ വൈകിയതോടെ യാത്രക്കാർ ദുരിതത്തിലായി.
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെത്തുടർന്ന ഇൻഡിഗോയോട്
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദീകരണം തേടി
പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ഡിജിസിഎ നിർദ്ദേശിച്ചു.
സാങ്കേതിക പ്രശ്നമാണ് എന്നാണ് ഇൻഡിഗോയുടെ വിശദീകരണമെങ്കിലും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്ന് ഉണ്ടായ പൈലറ്റ്മാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ്
പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു.
Home News Breaking News തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ






































