ന്യൂഡെൽഹി. ഇന്ത്യയിൽ വില്പന നടത്തുന്ന എല്ലാ മൊബൈൽ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദ്ദേശിച്ച സഞ്ചാർ സാഥി ആപ്പിൽ വിശദികരണവുമായി കേന്ദ്രം. ആപ്പ് ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാറിന്റെ പുതിയ നീക്കം എന്ന് ആരോപണവുമായി പ്രതിപക്ഷം.
സഞ്ചാർ സാഥി ആപ്ലിക്കേഷൻ നിർബന്ധം ആക്കണം എന്ന കേന്ദ്ര സർക്കാർ നിർദേശം അംഗീകരിക്കാൻ കഴിയില്ല എന്ന് ആപ്പിൾ.
രാജ്യത്ത് നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ എല്ലാ മൊബൈൽ ഫോണുകളിലും
സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണം എന്നായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം.
പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നീക്കം എന്ന് പ്രതിപക്ഷം വിമർശിച്ചു. പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. പ്രീ ഇൻസ്റ്റോൾ ചെയ്യാനുള്ള നിർദ്ദേശം സുരക്ഷ മുൻനിർത്തി എത്തും ഡിലീറ്റ് ചെയ്യാൻ കഴിയുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
വിഷയം പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.
സഞ്ചാർ സാഥി ആപ്ലിക്കേഷൻ നിർബന്ധമാക്കണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തോട് സഹകരിക്കാൻ കഴിയില്ലെന്നും ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കും
എന്നും ആപ്പിൾ അറിയിച്ചതായി ആണ് വിവരം
സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്ക് ഉള്ളതല്ലെന്നും രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപിയും പ്രതികരിച്ചു































