റോത്തക്. ഹരിയാനയിൽ വിവാഹ വീട്ടിൽ പെൺകുട്ടികളെ ശല്യപ്പെടുത്തുന്നത് എതിർത്ത പ്രൊഫഷണൽ ബോഡി ബിൽഡറിനെ മർദ്ദിച്ച് കൊലപ്പെടുത്തി.
ഭിവാനിയിൽ ഒരു വിവാഹ വേദിയിൽ വറാത്ത് നടക്കുമ്പോൾ ആണ് സംഭവം.
റോഹ്തക് സ്വദേശിയായ 26 കാരൻ രോഹിത് ധങ്കർ ആണ് മരിച്ചത്. ജിംട്രയിനറും ദേശീയ ചാംപ്യനുമാണ് രോഹിത് .
ശല്യക്കാരെ റോഹിത് എതിർത്തു ഇവർമടങ്ങിപ്പോയി. സുഹൃത്തു മൊത്ത് രോഹിത് മടങ്ങുമ്പോൾ
20 ഓളം അക്രമികൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ‘അടഞ്ഞ
ലവൽ ക്രോസിൽ ബൈക്ക് നിർത്തിയതോടെ സംഘം കമ്പിവടികളുമായി വളഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരമായ ആക്രമണത്തിൽ വീഴുകയായിരുന്നു.
പിതാവ് മരിച്ച കുടുംബത്തിൻ്റെ അത്താണിയായിരുന്നു രോഹിത് .
കുറ്റവാളികളെ ഉടൻ പിടികൂടണം എന്ന് രോഹിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.






































