HR88B8888 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ നല്‍കിയ ബിസിനസുകാരന്‍ നല്‍കിയ ലേലത്തുക കണ്ട് കണ്ണുതള്ളി വാഹനപ്രേമികള്‍

Advertisement

വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഇട്ട് ഹരിയാന ബിസിനസുകാരന്‍. ഫാന്‍സി വാഹന നമ്പറായ HR88B8888 സ്വന്തമാക്കാന്‍ ബിസിനസുകാരന്‍ അങ്ങേയറ്റം വരെ പോയപ്പോള്‍ ലേലത്തുക കോടി കടന്നു. ഒടുവില്‍ 1.17 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ചതോടെയാണ് വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് ആയത്.

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് ഈ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇത്രയും വലിയ തുക മുടക്കാന്‍ ബിസിനസുകാരന്‍ തയ്യാറായത്. ‘HR88B8888’ എന്ന ഫാന്‍സി നമ്പറിനായുള്ള ലേലം 50000 രൂപ മുതലാണ് ആരംഭിച്ചത്. ‘HR88B8888’ എന്നതിലെ HR എന്നത് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെയാണ് കാണിക്കുന്നത്. അതായത് ഹരിയാന. 88 എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍, അത് ചര്‍ഖി ദാദ്രി ആയിരുന്നു. B എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ വാഹന പരമ്പര കോഡാണ്. 8888 എന്നത് ഓരോ വാഹനത്തിനും നല്‍കിയിട്ടുള്ള സവിശേഷമായ നാലക്ക നമ്പറാണ്.
ചാര്‍ഖി ദാദ്രിയിലെ ഭദ്ര സബ് ഡിവിഷനില്‍ നിന്നുള്ള ഒരു ബിസിനസുകാരനാണ് ലേലത്തില്‍ പങ്കെടുത്തത്. പങ്കാളിത്ത ഫീസായി 1,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും കെട്ടിവെച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തുക നിക്ഷേപിക്കാന്‍ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായാല്‍ നമ്പര്‍ അനുവദിക്കും.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിനസുകാരന്‍ ഭിവാനി ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍സി നമ്പറിന്റെ അടിസ്ഥാന വില 50,000 ആണ്. എന്നാല്‍ ലേലം വിളി 1.17 കോടി വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രത്യേക തുകയൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. നമ്പര്‍ ഇഷ്ടപ്പെട്ടു, മുന്നോട്ട് പോയി,’- അദ്ദേഹം പറഞ്ഞു. നമ്പര്‍ ഏത് വാഹനത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആ വ്യക്തി പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് ബിസിനസിന്റെയും സോഫ്‌റ്റ്വെയര്‍ കമ്പനിയുടെയും ഉടമസ്ഥനാണ് ഈ ബിസിനസുകാരന്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here