പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി

Advertisement

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി. മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ കാമറക്കണ്ണുകള്‍ പകര്‍ത്തിയത്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു.

ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. ‘സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി’ എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.

Advertisement