മകൻ്റെ വിവാഹനിശ്ചയത്തിന് പോകാനിരിക്കെ ദാരുണ സംഭവം; വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു

Advertisement

ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു.

അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു,. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയർ ഓഫീസർ മുകേഷ് അഹിർ പറഞ്ഞു. വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ പുക പുറത്തേക്ക് പോകാൻ വീടിൻ്റെ ജനൽ ചില്ലുകൾ തകർത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയിൽ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Advertisement