ന്യൂ ഡെൽഹി. ആന്ധ്രയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പടെ ആറ് പേരെ വധിച്ചു.
കൊല്ലപ്പെട്ടവരിൽ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമങ്ങളുടെ സൂത്രധാരനുമായ
മാദ്വി ഹിഡ്മയും ഉണ്ട് . ഓപറേഷൻ നടത്തിയ സുരക്ഷ സേനയെ ആഭ്യന്തര മന്ത്രി അമിത് ഷാ
ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ്
കമാൻഡറായ മാദ്‌വി ഹിഡ്മ കൊല്ലപ്പെട്ടത്. കോബ്ര ബറ്റാലിയൻ ഉൾപ്പെടെയുള്ള
സുരക്ഷാ സേനയാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ
സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ പ്രധാനിയുമാണ് 42കാരനായ ഹിഡ്മ.
ഇയാളെ പിടികൂടുന്നവർക്കായി 45 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ദ്ധനായിരുന്ന ഹിഡ്മ, മാവോയിസ്റ്റ് സംഘടനയുടെ
പ്രധാന തന്ത്രജ്ഞൻ കൂടിയായിരുന്നു.
പത്ത് വർഷത്തിനിടെ ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന
നിരവധി ആക്രമണങ്ങളിൽ ഹിഡ്മയ്ക്ക് പങ്കുണ്ടായിരുന്നു.
ഇയാളുടെ ഭാര്യ ഉൾപ്പടെ ആറ് പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആറ് ജവാന്മാർക്ക് പരിക്കേറ്റതായും വിവരമുണ്ട്.






































