വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement

തമിഴ്നാട്ടിലെ താംബരത്തിനടുത്ത് വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൈലറ്റസ് പിസി-7 (Pilatus PC-7) വിമാനം തകര്‍ന്നത്. വിമാനം നിലത്ത് പതിക്കുന്നതിന് മുന്‍പ് തന്നെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെയാണ് വിമാനം താംബരം വ്യോമതാവളത്തിന് സമീപത്തെ ആളൊഴിഞ്ഞ വനമേഖലയില്‍ തകര്‍ന്നുവീണത്.

പൈലറ്റ് എജക്ഷന്‍ സിസ്റ്റം വിജയകരമായി സജീവമാക്കിയതിനാല്‍ പൈലറ്റിന് കാര്യമായ പരുക്കുകളില്ലാതെ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിസി-7 വിമാനം ഒരു പതിവ് പരിശീലന ദൗത്യം നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന വിമാനം തകര്‍ന്നതിന്റെ കാരണം കണ്ടെത്താനായി കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് (CoI) വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Advertisement