ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ കഴിയുന്നവരെയാണ് മോദി സന്ദര്‍ശിച്ചത്. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പ്രധാനമന്ത്രി തിരിച്ചെത്തിയ സാഹചര്യത്തില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുമായി പ്രധാനമന്ത്രി സംസാരിച്ചു. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ചോദിച്ച് അറിഞ്ഞത്. കൂടാതെ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും വിശദവിവരങ്ങള്‍ മോദി ചോദിച്ചു.
തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. അപകടത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു.
































