നടന്നത് ചാവേർ ആക്രമണമെന്നു സൂചന, മരണം എട്ടുമാത്രം, ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം

Advertisement

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്ഫോടനം, നടന്നത് ചാവേർ ആക്രമണമെന്നു സൂചന. മരണം എട്ടുമാത്രം. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം.ഫരീദാബാദിലും സഹാറൻപൂരിലും നടന്ന അറസ്റ്റുകളുമായി ബന്ധമെന്ന് സൂചന.

സ്ഫോടനത്തിന് കാരണം ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ എന്ന് സൂചന. അന്വേഷണം പുരോഗമിക്കുന്നു. NIA,NSG, ഡൽഹി പോലീസിൻറെ പ്രത്യേക വിഭാഗം, JK പോലീസ് ഉൾപ്പെടെ സംയുക്തമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്ഫോടകവസ്തുക്കേസിൽ അറസ്റ്റിലായ ഡോക്ടർമാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതൽ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.

കാർ ഉടമ താരിഖ് അറസ്റ്റിൽ എന്ന് സൂചന.കാറിന്‍റെ CCTV ദൃശ്യങ്ങൾ ശേഖരിച്ചു.കാർ ചെങ്കോട്ടയ്ക്ക് സമീപം പാർകിങ്ങിൽ എത്തിയത് വൈകീട്ട് 3 19ന്.648 ന് പാർക്കിംഗ് ൽ നിന്നും വാഹനം പുറത്തേക്ക് എടുത്തു.സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 ന്. പുൽവാമ സ്വദേശി കാർ സ്വന്തമാക്കിയത് കഴിഞ്ഞമാസം.
ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്മീർ ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം എന്നിവിടങ്ങളിൽ കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടൻ വ്യക്തത നൽകാൻ കഴിയുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. അന്വേഷണ ഏജൻസികളുടെയും സുരക്ഷാസേനകളുടെയും തലവന്മാർ യോഗത്തിൽ പങ്കെടുക്കും. സ്ഥിരീകരിച്ച് കണക്കുകൾ പ്രകാരം സ്ഫോടനത്തിൽ എട്ടു പേരാണ് മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം സുരക്ഷ വർദ്ധിപ്പിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്തു.

Advertisement