ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

Advertisement

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നാണ് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് ഇവര്‍ ഗുജറാത്തിലെത്തിയത്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത മൊഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങള്‍, പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് എടിഎസ് സൂചിപ്പിച്ചു.
ഈ വര്‍ഷം ആദ്യം, ഭീകരസംഘടനായ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എക്യുഐഎസില്‍പ്പെട്ട അഞ്ചുപേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകര മൊഡ്യൂളില്‍ അംഗമായ ഒരു സ്ത്രീയും ബംഗളൂരുവില്‍ നിന്നും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ സീഷാന്‍ അലിയുടെ കയ്യില്‍ നിന്നും സെമി-ഓട്ടോമാറ്റിക് പിസ്റ്റളും വെടിയുണ്ടകളും അടക്കം പിടിച്ചെടുത്തിരുന്നു.

Advertisement