കുതിരയുടെ കടി,കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്

Advertisement

കോയമ്പത്തൂര്‍. കുതിരയുടെ കടിയേറ്റ് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. l ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂ‌രി നായ്ക്കൻ പാളയം നെഹ്റു നഗർ ജനവസ മേഖലയിലാണ് സംഭവം.
റോഡിലൂടെപാഞ്ഞു വന്ന കുതിരകൾ സൈക്കിളിൽ വന്ന ജയപാലിനെ ഇടിചിട്ട ശേഷം കയ്യിൽ കടിക്കുകയായിരുന്നു. .
ഇടതു കൈയിനു പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോർപറേഷൻ കുത്തിവയ്‌പിൻറെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്

Advertisement