പട്ന. ഓപ്പറേഷൻ സിന്ദൂര്‍ പാക്കിസ്ഥാന് ഒപ്പം കോൺഗ്രസിനും ഞെട്ടൽ ഉണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാചകക്കസർത്ത് അല്ലാതെ ജനങ്ങൾക്കായി ഒന്നും ചെയ്യാൻ ബിജെപിക്കാവില്ലെന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ നിലവിലെ സർക്കാറിന് ഉത്തരവാദിത്വം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.
ഓപ്പറേഷൻ സിന്ധൂർ ഇത്തവണയും കോൺഗ്രസിനെതിരെ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയും തേജസ്സി യാദവും ജംഗിൾ രാജിന് ആയാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം വിമർശിച്ചു. ട്രംപിനെയും ബിസിനസ്സുകാരെയും ആണ് മോദിക്ക് പേടിയെന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു
മൊക്കാമയിൽ ജൻ സുരാജ് നേതാവ് ദുലാർ ചന്ദ് യാദവ് കൊല്ലപ്പെട്ട സംഭവത്തിൽ അർദ്ധരാത്രിയോടെ ജെഡിയു സ്ഥാനാർഥി ആനന്ദ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന നില തകർന്നതിൽ നിതീഷ് കുമാർ സർക്കാറിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു
സംഘർഷങ്ങളുടെ പേരിൽ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു.






































