കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി

Advertisement

ബംഗളൂരു: കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി.ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് നേത്രാവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകുയും ചെയ്തു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. യുവതിയുടെ സഹോദരി മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.

പെണ്‍കുട്ടിയെ കാണാതായതും സംസ്‌കാര ചടങ്ങിലെ അസാന്നിധ്യവുമാണ് അനിതയ്ക്ക് സംശയത്തിന് ഇടയാക്കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കൊലപാതകത്തില്‍ പെണ്‍കുട്ടിക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. നേത്രാവതി സംഭവദിവസം മകളെയും കാമുകനെയും ബെഡ്റൂമില്‍ വെച്ച്‌ കയ്യോടെ പിടികൂടുകയും അവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് കാമുകനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Advertisement