ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച സംഭവത്തില്‍വിജയ്ക്കെതിരെ കേസ്സെടുത്ത് പോലീസ്. ഇന്നോ നാളെയോ വിജയ് യുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അപകട ശേഷം
പ്രതികരിക്കാതെ കരൂർ വിട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയ് ചെന്നെയിലേക്ക് മടങ്ങി. രക്ഷാ പ്രവർത്തത്തിന് ഇറങ്ങാതെയും പരിക്കേറ്റവരെ കാണാതെയും താരം കരൂർ വിട്ടതിനെതിരെയും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം നിരവധി പ്രമുഖർ അപകടസ്ഥലത്തേക്ക് എത്തുകയാണ്.
വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ 8 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു.പരിക്കേറ്റവരിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുമുണ്ട്.
ഇന്ന് വൈകുന്നേരം കരൂരില്‍ നടന്ന റാലിക്കിടെയാണ് അപകടമുണ്ടാത്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരില്‍ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.





































