ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നതും ബിജെപിക്ക് വോട്ട് ചെയ്യുന്നതും ഒന്നാണെന്ന് വിജയ്

Advertisement

നാമക്കല്‍. ഡിഎംകെയെ കടന്നാക്രമിച്ച് തമിഴക വെട്രിക് കഴകം അധ്യക്ഷൻ നടൻ വിജയ്. നടപ്പിലാക്കാൻ കഴിയാത്ത കപടവാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകുന്നത്. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും ഒന്നാണെന്ന് പറഞ്ഞ വിജയ് എഐഎഡിഎംകെയേയും വിമർശിച്ചു

സംസ്ഥാനപര്യടനത്തിന്റെ ഭാഗമായി നാമക്കലിലെത്തിയ വിജയ് ഡിഎംകെ സർക്കാർ വാഗ്ധാനങ്ങൾ പാലിച്ചിട്ടില്ലെന്ന് ആവർത്തിച്ചു. അടിസ്ഥാനസൌകര്യമൊരുക്കാൻ പോലും സർക്കാരിനാകുന്നില്ല. നൽകുന്നത് കപടവാഗ്ധാനഹ്ങൾ മാത്രം. ചെയ്യാൻ പറ്റുന്ന കാര്യങ്ങളേ താൻ പറയാറുള്ളൂവെന്നും വിജയ്. ഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ട്. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നത് പോലെയാണ്.

ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ എഐഎഡിഎംകെ ജയലളിതയുടെ വാക്കുകൾ മറന്നു. ഈ കൂട്ടുകെട്ട് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വിജയ് വിമർശിച്ചു. വിജയ് യുടെ പര്യടനത്തിന് ആഴ്ചകൾ കഴിയുന്തോറും സ്വീകാര്യത വർധിക്കുകയാണ്

Advertisement