പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയിൽ. ഒഡീഷയിൽ റെയിൽവേ പദ്ധതികളും ബിഎസ്എൻഎൽ 4ജി ടവറുകളും പ്രധാനമന്ത്രി മോദി ഉത്ഘാടനം ചെയ്യും.ഗുജറാത്തിലെ സൂറത്തിലെ ബെർഹാംപൂരിനെ ഉധ്‌നയുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് വീഡിയോ കോൺഫറൻസിലൂടെ മോദി ഫ്ലാഗ് ഓഫ് ചെയ്യും. 273 കോടി രൂപ ചെലവിൽ നിർമ്മിച്ച സംബൽപൂരിലെ 5 കിലോമീറ്റർ ഫ്ലൈഓവറും അദ്ദേഹം ഉദ്ഘാടനം ചെയ്യും. എട്ട് ഐഐടികളുടെ വികസനം, ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രി, സാംബൽപൂരിലെ വിംസർ ആശുപത്രി എന്നിവയ്ക്ക് സൂപ്പർ-സ്പെഷ്യാലിറ്റി പദവി നൽകൽ, ദേശീയ നൈപുണ്യ വികസന പരിപാടി ആരംഭിക്കൽ, അന്ത്യോദയ പദ്ധതി പ്രകാരം 50,000 ഗുണഭോക്താക്കൾക്ക് സഹായം നൽകൽ എന്നിവയും അദ്ദേഹം പ്രഖ്യാപിക്കും.സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയ ശേഷം കഴിഞ്ഞ 15 മാസത്തിനിടെ പ്രധാനമന്ത്രിയുടെ ഒഡീഷയിലേക്കുള്ള ആറാമത്തെ സന്ദർശനമാണിത്.






































