ന്യൂഡെല്‍ഹി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറിലെ സ്ത്രീ വോട്ടർമാരെ
ലക്ഷ്യമിട്ട് എൻഡിഎ. സ്ത്രീകൾക്ക് സ്വയം തൊഴിലിനായി പതിനായിരം രൂപ
നൽകുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
എൻഡിഎ പദ്ധതികൾക്ക് ബദൽ വാഗ്ദാനങ്ങൾ നല്‍കി
ആർജെഡിയും കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ്.
75 ലക്ഷം സ്ത്രീകൾക്ക് 10000 രൂപ വീതം നൽകുന്ന
മുഖ്യമന്ത്രി മഹിള റോസ്ഗാർ പദ്ധതിക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്ന
പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് മോദി ഉദ്ഘാടനം ചെയ്തത്.
ആർജെഡി ഭരണകാലത്തെ അഴിമതിയുടെയും
കെടുകാര്യസ്ഥതയുടെയും ഇരകളായിരുന്നു സ്ത്രീകൾ എന്നും മോദി
ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്ത്രീകളെ സ്വയംതൊഴിൽ പ്രാപ്തരാക്കുക
എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടം 10,000 രൂപയും
സംരംഭത്തിന്റെ വിജയം അനുസരിച്ച് 2 ലക്ഷം രൂപ വരെയും ലഭിക്കും.
പദ്ധതി വോട്ട് ലക്ഷ്യംവെച്ചുള്ളതെന്ന് ബിഹാർ സന്ദർശിച്ച പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപിയെ നേരിടാന്‍ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന മായി ബഹിൻ മാൻ യോജന
പദ്ധതി ആർ ജെ ഡി നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജയിച്ചാൽ
അർഹരായ സ്ത്രീകൾക്ക് 1500 രൂപ പ്രതിമാസ പെൻഷൻ നൽകുമെന്നും വാഗ്ദാനം ഉണ്ട്.






































