ലഡാക്കിലെ പ്രക്ഷോഭങ്ങൾ, സോനം വാങ് ചുക് അറസ്റ്റിൽ

Advertisement

ലഡാക്.പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ. ലഡാക്കിലെ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് നടപടി. സോനം വാങ് ചുകിൻ്റെ എൻ ജി ഒക്ക് നോട്ടീസ് നൽകി.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നു.


ലഡാക്കിന് സംസ്ഥാന പദവി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുകിൻ്റെ അറസ്റ്റ്.
ലഡാക്ക് ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഡാക്കിലെ പ്രക്ഷോഭങ്ങൾക്ക് കാരണം സോനം വാങ് ചുകിൻ്റെ പ്രകോപനപരമായ പ്രസ്താവനകളായിരുന്നുവെന്ന് കേന്ദ്രസർക്കാരും ആരോപിച്ചിരുന്നു.
സോനം വാങ് ചുകിൻ്റെ എൻ ജി ഒക്ക് എതിരെ യും കേന്ദ്ര ഏജൻസികൾ പിടിമുറുക്കുകയാണ്. സി ബി ഐ അന്വേഷണത്തിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചേക്കും എന്നാണ് സൂചന. വിദേശത്തുനിന്നും അക്കൗണ്ടിലൂടെ പണം സ്വീകരിച്ചത് ഫെമ ആക്ട് പ്രകാരമാണോ എന്ന് അടക്കമുള്ള കാര്യങ്ങൾ ആയിരിക്കും ഈ ഡി പരിശോധിക്കുന്നത്.

Advertisement