തിളച്ച പാൽ പാത്രത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം… സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Advertisement

സ്കൂളിൽ കളിച്ചു കൊണ്ടിരിക്കെ തിളച്ച പാലുള്ള പാത്രത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് അനന്തപൂരിയിലെ സ്കൂളിലാണ് സംഭവം. പാചക തൊഴിലാളിയായ അമ്മയോടൊപ്പം സ്കൂളിലെത്തിയ കുഞ്ഞാണ് കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള പാൽ നിറച്ച പാത്രത്തിൽ വീണത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അമ്മയോടൊപ്പം ഹാളിൽ കുഞ്ഞ് കളിച്ച് നടക്കുന്നതും തിളച്ച പാലുള്ള പാത്രത്തിലേക്ക് കുഞ്ഞ് വീഴുന്നതും വീഡിയോയിൽ കാണം.

Advertisement