25.8 C
Kollam
Wednesday 28th January, 2026 | 02:07:41 AM
Home News Breaking News വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും നീക്കാനും ഇ സൈൻ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും നീക്കാനും ഇ സൈൻ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

Advertisement

ഡല്‍ഹി: തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി.

സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ മാത്രമേ ഇനി മുതല്‍ ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തല്‍ വരുത്താനും കഴിയുകയുള്ളു.

ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പരിഷ്ക്കാരം.

നേരത്തെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോണ്‍ നമ്പർ ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടർപട്ടികയില്‍ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാല്‍ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6,000 ത്തിലധികം പേരുകള്‍ നീക്കം ചെയ്തിരുന്നതായി രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി തെരെഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയത്.

നേരത്തെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോണ്‍ നമ്ബർ ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടർപട്ടികയില്‍ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്ബർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാല്‍ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6,000 ത്തിലധികം പേരുകള്‍ നീക്കം ചെയ്തിരുന്നതായി രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി തെരെഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയത്.

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ മാത്രമേ ഇനി മുതല്‍ ഈ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.

Advertisement