വെല്ലൂര്‍. വെല്ലൂരിൽ നാല് വയസ്സുകാരനെ പിതാവിന്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി.ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് മണിക്കൂർ ശേഷം പൊലീസ് കുട്ടിയെ കണ്ടെത്തി.തട്ടിക്കൊണ്ടുപോയവർ രക്ഷപെട്ടു
ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്.
രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു.സിസിടിവി ദൃശ്യം പ്രചരിച്ചതോടെ പരക്കെ ആശങ്കപരന്നു. ഊര്‍ജ്ജിതമായ തിരച്ചിലിലാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്.






































