Home News Local കൊല്ലം പൂരത്തില്‍ പങ്കെടുക്കുന്ന 26 ആനകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം പൂരത്തില്‍ പങ്കെടുക്കുന്ന 26 ആനകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

Advertisement

കൊല്ലം പൂരത്തില്‍ പങ്കെടുക്കുന്ന 26 ആനകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. താമരക്കുളം ഗണപതിയ്ക്കും പുതിയകാവ് ഭഗവതിയ്ക്കും പതിനൊന്നോളം ആനകള്‍ ഓരോ ഭാഗത്തുമായി അണിനിരക്കുന്ന പൂരത്തിനും 26 ആനകള്‍ പങ്കെടുക്കുന്ന
ഊട്ടിനുമുള്ള ആനകളുടെ നിരീക്ഷണം പൂര്‍ണ്ണമായും മൃഗസംരക്ഷണ വകുപ്പിനാണ്.
പൂരം സുഗമമായി നടത്തുന്നതിനുള്ള നിബന്ധനകള്‍ വകുപ്പ് പുറത്തിറക്കി.

ആനകളും കാഴ്ചക്കാരും തമ്മില്‍ 5 മീറ്റര്‍ അകലം പാലിക്കുവാന്‍ പൂരസ്ഥലത്ത് ബാരിക്കേഡുകള്‍ തീര്‍ക്കും. ആനകള്‍ തമ്മിലും 3 മീറ്റര്‍ അകലം നിര്‍ബന്ധമാക്കും.
രാവിലെ 11നു തുടങ്ങുന്ന ആനയൂട്ടിന് ശേഷം തിരുമുമ്പില്‍പുരത്തിനും കുടമാറ്റത്തിനും പങ്കെടുക്കുന്ന ആനകള്‍ക്ക് ക്ഷേത്രപരിസരത്ത് ഷവറില്‍ നീരാട്ട് ഒരുക്കിയിട്ടുണ്ട്.
പൂരത്തിന് എത്തുന്ന ആനകളുടെ യോഗ്യത പരിശോധന രാവിലെ 8 മണി മുതല്‍ ആരംഭിക്കും.
കൊല്ലം എസ് പി.സി .എ
എലിഫന്റ് സ്‌ക്വാഡിലെയും
മൃഗസംരക്ഷണ വകുപ്പിലെയും പന്ത്രണ്ടോളം ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിച്ചിട്ടുണ്ട് .
ആനകളുടെ രജിസ്‌ട്രേഷന്‍ വനം വകുപ്പും മൃഗസംരക്ഷണ വകപ്പും സംയുക്തമായി നടത്തും.
ആനകളുടെ ഡാറ്റാ ബുക്കിന്റെ അസല്‍, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ,15 ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മൈക്രോ ചിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ
പാപ്പാന്‍മാര്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.
ആനയുടെ കഴുത്തില്‍ ആനയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ടതും
എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാന്‍ നിര്‍ബന്ധമായും കൂടെയുണ്ടാവേണ്ടതുമാണ്.

ആനയുട്ടിന് ശേഷം വൈകിട്ട് 4 ന് നടക്കുന്ന തിരുമുമ്പില്‍ പൂരത്തിന് ഓരോ ഭാഗത്തുമായി ഏഴോളം ആനകളെ ക്രമീകരിക്കും.

എഴുന്നള്ളത്തിന് എത്തുന്ന ആനകള്‍ക്ക്
ഇടച്ചങ്ങല കര്‍ശനമായും കൊളുത്തേണ്ടതാണ്,
എഴുന്നള്ളിപ്പ് സ്ഥലത്ത്
വെടിക്കെട്ട് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
പൂരപ്പറമ്പില്‍ ഡ്രോണുകള്‍ പോപ്പറുകള്‍, നാസിക് ഡോള്‍ , ഡി.ജെ സൗണ്ട്
ബീം ലൈറ്റുകള്‍ എന്നിവ അനു വദിക്കുന്നതല്ല.
പാപ്പാന്‍മാര്‍ മദ്യപിച്ച് ജോലി ചെയ്യാന്‍ പാടില്ല. ഇതിനായി ബ്രത്ത് അനലൈസര്‍
ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here