Home News Local തിരഞ്ഞെടുപ്പ്: ‘വോട്ട് കാവലിന്’ സ്‌ട്രോങ്ങ് റൂമുകള്‍

തിരഞ്ഞെടുപ്പ്: ‘വോട്ട് കാവലിന്’ സ്‌ട്രോങ്ങ് റൂമുകള്‍

Advertisement


നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ പോളിങ്‌കേന്ദ്രങ്ങളില്‍ നിന്നെത്തിച്ച ബാലറ്റ് യൂണിറ്റുകള്‍ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. സെന്റ് അലോഷ്യസ് എച്ച് എസ് എസ്, ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌ട്രോങ്ങ് റൂമുകള്‍.
കരുനാഗപ്പള്ളി, ചവറ, പത്തനാപുരം, പുനലൂര്‍, ഇരവിപുരം, ചാത്തന്നൂര്‍ നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് യൂണിറ്റുകള്‍ സെന്റ് അലോഷ്യസ് എച്ച് എസ് എസിലും കുന്നത്തൂര്‍, കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ നിന്നുള്ളവ ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സി ഐ എസ് എഫ്-കേരള പോലീസ് സേനാംഗങ്ങള്‍  ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്.
സി സി ടി വി ക്യാമറയും നിരന്തര നിരീക്ഷണത്തിനായി പോലീസ് കണ്ട്രോള്‍ റൂമുകളും കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ്  നിരീക്ഷകരും   ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സ്‌ട്രോങ്ങ് റൂമുകള്‍ സന്ദര്‍ശിച്ച് സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതെന്ന് ഉറപ്പാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here