25.7 C
Kollam
Wednesday 25th February, 2026 | 11:02:51 AM
Home News Breaking News ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി,ആരു ജയിക്കും, ആര്‍എസ്പി കാരണവന്മാരോ യൂത്ത്കോണ്‍ഗ്രസോ

ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി,ആരു ജയിക്കും, ആര്‍എസ്പി കാരണവന്മാരോ യൂത്ത്കോണ്‍ഗ്രസോ

Advertisement

കൊല്ലം.ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി.നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി.എൻ കെ പ്രേമചന്ദ്രൻ്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ അടക്കം അഞ്ച് പേർ പട്ടികയിൽ.ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറിയ പേരുകൾ മണ്ഡലം കമ്മിറ്റിയിൽ വോട്ടിനിട്ടു.

ഇരവിപുരം Rsp മണ്ഡലം സെക്രട്ടറി എൻ നൗഷാദിന് എട്ട് പേരുടെ പിന്തുണ .കാർത്തികിനും എം എസ് ഗോപകുമാറിനും ഏഴ് പേരുടെ പിന്തുണയും ലഭിച്ചു.പട്ടിക ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. കാര്‍ത്തിക്കിനെതിരായി എ എ അസീസ് പറഞ്ഞതോടെയാണ് സംഭവം വിവാദമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആണ് ആദ്യം ആവശ്യമുന്നയിച്ചത്. എന്നാൽ ഇതല്ല മണ്ഡലം കമ്മിറ്റിയുടെ പ്രധാന ആവശ്യം. ഇരവിപുരം സീറ്റിൽ യുവസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ്. ഇരവിപുരം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും, സീറ്റ് ആർഎസ്‌പിക്ക് തന്നെയാണെങ്കിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിന് സീറ്റ് നൽകണമെന്നുമാണ് ആവശ്യം. കാർത്തിക് പ്രേമചന്ദ്രന് ജയസാധ്യത കൂടുതലാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ കാർത്തിക്കിന് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വം മനസിലാക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here