Home News Local സഹോദരനും കൂട്ടുകാരനുമൊത്ത് മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു

സഹോദരനും കൂട്ടുകാരനുമൊത്ത് മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു

Advertisement

ഓയൂർ:  കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ 18 കാരൻ ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. ഓയൂർ അടയറ, മുണ്ടാമഞ്ചൽ റിഹാൻ മൻസിലിൽ സുനീറിന്റെ മകൻ മുഹമ്മദ് റിഹാൻ എസ് ( 18 )ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം. അനുജനും മറ്റൊരു കൂട്ടുകാരനുമൊത്ത് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് താഴെയുള്ള കടവിൽ മീൻ പിടിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിൽ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു.നിലവിളി കേട്ട് നാട്ടുകാരെത്തി സുനീറിനെ കരയ്ക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മ: സെമീറ, സഹോദരി: നജ്റ, സഹോദരൻ: ഇർഫാൻ .

Advertisement